ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 9,927 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,71,639 ആയി ഉയര്‍ന്നു. 92 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 3,460 ആയി. 89,932 ആക്ടീവ് കേസുകളാണുള്ളത്. 2,78,247 പേര്‍ക്കാണ് രോഗ മുക്തി.

അതേസമയം, കോവിഡ് പരിശോധനക്കായി രാജ്യത്ത് ഇതുവരെ 3.7 കോടി സാമ്ബിളുകള്‍ ശേഖരിച്ചു. 10 ലക്ഷത്തിന് 26,685 എന്നതാണ് രാജ്യത്ത് നിലവിലെ പരിശോധന നിരക്കെന്നും പോസിറ്റിവിറ്റി നിരക്ക് 8.60 ശതമാനമായി കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്ബാധയുടെ വ്യാപനം തടയുന്നതിനുള്ള ‘ട്രാക്ക് ആന്‍ഡ് ട്രീറ്റ്’ എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.