ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനിടെ 10,080 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേര് ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടു. ‘
അതേസമയം, കര്‍ണാടകയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,72,102 ഉം മരണം 3,091 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 2,665 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,90,907ഉം, മരണം 4,808ഉം ആയി.
ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,44,127 ആയി ഉയര്‍ന്നു. പശ്ചിമബംഗാളില്‍ 2,949 ഉം ,ഉത്തര്‍പ്രദേശില്‍ 4,660 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.



