കൊ​ച്ചി: അ​ന്ത​രി​ച്ച പ്രി​യ ന​ട​ൻ സ​ലിം കു​മാ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ പ​റ​വൂ​ർ ടൗ​ൺ ഹാ​ളി​ലെ​ത്തി​യ ന​ടി ന​വ്യാ നാ​യ​രു​ടെ വാ​ക്കു​ക​ൾ സി​നി​മാ ലോ​ക​ത്തെ​യും ആ​രാ​ധ​ക​രെ​യും ഈ​റ​ന​ണി​യി​ക്കു​ന്നു. ക​ന​ത്ത മ​ഴ​യെ സാ​ക്ഷി നി​ർ​ത്തി, ത​ങ്ങ​ൾ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ‘മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്കം’ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗ് ഓ​ർ​മി​ച്ചു​കൊ​ണ്ടാ​ണ് ന​വ്യ ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ലി​മേ​ട്ട​ന് വി​ട ന​ൽ​കി​യ​ത്.

“വ​ള​രെ വേ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വി​യോ​ഗം. ഇ​ങ്ങോ​ട്ട് വ​രു​ന്ന വ​ഴി​യി​ലു​ട​നീ​ളം ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്കം എ​ന്ന സി​നി​മ​യി​ൽ അ​വ​സാ​ന​മാ​യി ഒ​രു ഡ​യ​ലോ​ഗു​ണ്ട്—’​ആ​ത്മാ​വി​ന്‍റെ സ​ന്തോ​ഷ​മാ​ണ് മ​ഴ’ എ​ന്ന​ത്. ഇ​ങ്ങോ​ട്ട് വ​രു​മ്പോ​ൾ മ​ന​സി​ൽ മു​ഴു​വ​ൻ ആ ​വ​രി​ക​ളാ​യി​രു​ന്നു,” ന​വ്യാ നാ​യ​ർ നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച സ​ലിം കു​മാ​റി​ന്‍റെ ഭൗ​തി​ക​ശ​രീ​രം രാ​വി​ലെ 9 മ​ണി മു​ത​ൽ പ​റ​വൂ​ർ ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്. ന​വ്യാ നാ​യ​ർ​ക്ക് പു​റ​മേ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, സം​വി​ധാ​യ​ക​ൻ ക​മ​ൽ തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ്രി​യ ന​ട​ന് അ​വ​സാ​ന​മാ​യി ആ​ദ​ര​വ​ർ​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മ​റ്റ് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി.