ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 കോടിയോടടുക്കുന്നു. വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ പത്തൊന്‍പത് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 42.40 ലക്ഷമായി ഉയര്‍ന്നു. പതിനേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നലെമാത്രം അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,134 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,16,95,358 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 4,13,718 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.24 മ​ണി​ക്കൂ​റി​നി​ടെ 422 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 4,24,773 ആ​യി ഉ​യ​ര്‍​ന്നു.പു​തി​യ​താ​യി 36,946 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,08,57,467 ആ​യി.