പത്തനംതിട്ട: കോവിഡ് പോസിറ്റീവായ ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്. കോവിഡ് ഫലം വന്ന് 13 മണിക്കൂറിന് ശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനമെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ജില്ലയിലെ അന്നേദിവസത്തെ കോവിഡ് രോഗികളുടെ പരിശോധനാഫലം വന്നത്. ഇതില്‍ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ പേരുമുണ്ടായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് ആംബുലന്‍സ് എത്തിയതാകട്ടെ രാത്രി 11നും.
– പെണ്‍കുട്ടിയെയും കയറ്റി ആദ്യം വന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ ഇന്ധനമില്ലെന്ന് പറഞ്ഞ് നൗഫലിന്റെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി രോഗികളെ അതില്‍ കയറ്റി വിടുകയായിരുന്നു.ഒന്നാമത്തെ ഡ്രൈവര്‍ ഇക്കാര്യം അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയോ കോവിഡ് രോഗികളുടെ ചുമതലയുള്ളവരെയോ അറിയിച്ചിരുന്നില്ല.
–
11.30ന് രോഗികളുമായി പോയ ആംബുലന്‍സ് അതത് ചികിത്സാ കേന്ദ്രങ്ങളില്‍ ഇറക്കി 12.15ന് തിരികെ വരേണ്ടിയിരുന്നു. രോഗികളുമായി പോയ ആംബുലന്‍സ് തിരികെ വന്നില്ലെന്ന വിവരവും അടൂര്‍ ആശുപത്രിയിലുള്ളവര്‍ അന്വേഷിച്ചിരുന്നില്ല. കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പതിവും ഇവിടെ പാലിക്കപ്പെട്ടില്ല.



