ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച അ​മ്മ​യു​ടെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​ച്ചു സം​സ്കാ​രം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും അ​തു ഭേ​ദ​മാ​യ ശേ​ഷ​മാ​ണ് അ​മ്മ മ​രി​ച്ച​തെ​ന്നും കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മേ​യ് 28-ന് ​അ​മ്മ​യെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഡ​ല്‍​ഹി​യി​ല്‍ എ​യിം​സി​ല്‍ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ജൂ​ണ്‍ അ​ഞ്ചി​നു ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ജൂ​ണ്‍ 10-ന് ​വീ​ണ്ടും എ​യിം​സി​ല്‍ ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

കോ​വി​ഡ് മു​ക്ത​യാ​യെ​ങ്കി​ലും പ്ര​ധാ​ന അ​വ​യ​ങ്ങ​ളെ രോ​ഗം മോ​ശ​മാ​യി ബാ​ധി​ച്ചു. വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​കു​ക​യും ഹൃ​ദ​യ സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്നു പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പ​ക​ര്‍​പ്പും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ അ​മ്മ മ​രി​ച്ച​തു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും ഇ​തു മ​റ​ച്ചു​വ​ച്ച്‌ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​ച്ചു സം​സ്കാ​രം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചു ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.