ഡി​ട്രോ​യി​റ്റ്: ഗാ​സ​യി​ല്‍ ഹ​മാ​സി​നെ​തി​രെ ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി നെ​താ​ന്യാ​ഹു​വി​നു ന​ല്‍​കു​ന്ന നി​രു​പാ​ധി​ക പി​ന്തു​ണ പ​ല​സ്തീ​ന്‍ ജ​ന​ത​ക്കെ​തി​രെ കൂ​ടു​ത​ല്‍ കു​റ്റ​കൃ​ത്യം ന​ട​ത്താ​ന്‍ പ്രേ​ര​ണ​യാ​കു​മെ​ന്ന് മി​ഷി​ഗ​ണി​ല്‍ നി​ന്നു​ള​ള ഡ​മോ​ക്ര​റ്റി​ക് യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗം റ​ഷീ​ദ താ​ലി​സ് പ​റ​ഞ്ഞു. പ​ല​സ്തീ​നി​ല്‍ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി യു​എ​സ് കോ​ണ്‍​ഗ്ര​സി​ല്‍ അം​ഗ​മാ​യ ഏ​ക വ​നി​ത​യാ​ണ് താ​ലി​സ്.

ഡി​ട്രോ​യി​റ്റി​ലെ ഫോ​ര്‍​ഡ് ഫാ​ക്ട​റി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ബൈ​ഡ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് താ​ലി​സ് ത​ന്‍റെ അ​ഭി​പ്രാ​യം ബൈ​ഡ​നെ അ​റി​യി​ച്ച​ത്. മി​ഷ​ഗ​ണി​ല്‍ നി​ന്നു​ള്ള മ​റ്റൊ​രു കോ​ണ്‍​ഗ്ര​സം​ഗ​മാ​യ ഡെ​ന്പി ഡി​ങ്ക​ലും ബൈ​ഡ​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

യു​എ​സ് ഹൗ​സി​ല്‍ ക​ഴി​ഞ്ഞ​വാ​രം റ​ഷീ​ദ ന​ട​ത്തി​യ വി​കാ​ര നി​ര്‍​ഭ​ര​മാ​യ പ്ര​സം​ഗ​ത്തി​ല്‍ പ​ല​സ്തീ​ന്‍ ജ​ന​ത​യെു​ട ജീ​വ​നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു ബൈ​ഡ​ന്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​ന് ഇ​തു വ​ഴി​തെ​ളി​ച്ചു.

ബൈ​ഡ​ന്‍റെ ഇ​സ്ര​യേ​ല്‍ അ​നു​കൂ​ല നി​ല​പാ​ടും സ്വ​യം​ര​ക്ഷ​യ്ക്ക് അ​വ​ര്‍ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ങ്ങ​ളും ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ഹ​മാ​സും ഇ​സ്ര​യേ​ലും വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴും ഇ​സ്ര​യേ​ലി​നു സ്വ​യം​പ്ര​തി​രോ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു.

റ​ഷീ​ദ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ന്‍ ബൈ​ഡ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ലും അ​വ​രു​ടെ ആ​ശ​ങ്ക ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ഷീ​ദ​യു​ടെ മു​ത്ത​ശ്ശി റു​ഫ്തി​യ താ​ലി​സ് വെ​സ്റ്റ് ബാ​ങ്കി​ല്‍ ഉ​ണ്ടെ​ന്നും അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

റി​പ്പോ​ര്‍​ട്ട്: പി.​പി. ചെ​റി​യാ​ന്‍