അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്.അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് ഉയരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 19,65,551 പേരാണ് രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,11,385 ആയി. 7,36,455 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
ന്യൂയോര്‍ക്കില്‍ 3,96,699, ന്യൂജഴ്സിയില്‍1,65,162പേരും കാലിഫോര്‍ണിയയില്‍ 1,26,371രോഗ ബാധിതരുണ്ട്. ഇവിടങ്ങളില്‍ നിരവധിപേര്‍ കൊറോണ ബാധിച്ച് മരിച്ചു.