വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് അതിരൂക്ഷമായി തുടരുന്നു . ഇവിടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ് . രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,676,601 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത് . മ​ര​ണ സം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. 198,128 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത് . 3,950,354 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 759,184 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 689,048 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 661,571 പേ​ര്‍​ക്കും ന്യൂ​യോ​ര്‍​ക്കി​ല്‍ 476,890 പേ​ര്‍​ക്കു​മാ​ണ് രോഗം ബാധിച്ചിട്ടുള്ളത് .

ജോ​ര്‍​ജി, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി തു​ട​ങ്ങി 14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ . 3