വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 29,82,928 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,569 ആ​യി. 12,89,564 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്- 4,22,268, ക​ലി​ഫോ​ര്‍​ണി​യ- 2,63,223, ടെ​ക്സ​സ്- 2,00,952, ഫ്ളോ​റി​ഡ- 2,00,111, ന്യൂ​ജ​ഴ്സി- 1,76,967, ടെ​ക്സ​സ്- 148,373, മ​സാ​ച്യു​സെ​റ്റ്സ്- 1,09,974, അ​രി​സോ​ണ- 98,089, ജോ​ര്‍​ജി​യ- 95,516, പെ​ന്‍​സി​ല്‍​വാ​നി​യ- 94,305.

മേ​ല്‍​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്- 32,248, ക​ലി​ഫോ​ര്‍​ണി​യ- 6,337, ടെ​ക്സ​സ്- 2,675, ഫ്ളോ​റി​ഡ- 3,732, ന്യൂ​ജ​ഴ്സി- 15,279, ടെ​ക്സ​സ്- 7,230, മ​സാ​ച്യു​സെ​റ്റ്സ്- 8,183, അ​രി​സോ​ണ- 1,809, ജോ​ര്‍​ജി​യ- 2,860, പെ​ന്‍​സി​ല്‍​വാ​നി​യ- 6,804.