വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 200,491 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചതെന്നാണ് കണക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 14,975,082 ആയി ഉയര്‍ന്നു.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. പുതിയതായി 2,211 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള് 287,784 ആയി ഉയരുകയും ചെയ്തു.
8,783,830 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടിയത്. 5,903,468 പേര്‍കൂടി രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 205,775,242 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.
ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോസിന് എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ളത്.