അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വന്‍ വര്‍ധനവ് . ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​ര്‍ 57,00,931 ആ​യി. 1,76,337 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. 3,062,331 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,000ലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

അതേസമയം ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.25 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 22,577,398 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.