വാഷിംഗ്ടണ്‍ ഡിസി: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണള്‍ഡ് ട്രംപിന്റെ റാലികള്‍ ജൂണ്‍ 19 തുടങ്ങും.ഒക്ലഹോമയിലെ ടുല്‍സയില്‍ നിന്നാണ് ആദ്യ റാലി. ഫ്ളോറിഡ, അരിസോണ, നോര്‍ത്ത് കരോലിന തുടങ്ങിയ സ്ഥലങ്ങളിലും റാലികള്‍ സംഘടിപ്പിക്കുമെന്ന് ഡോണള്‍ഡ്ട്രംപ് അറിയിച്ചു.
ആഗസ്റ്റ് 24 മുതല്‍ 27 വരെ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച് പാര്‍ട്ടിയുടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോ ബൈഡന് മത്സരിക്കും.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പ്രൈമറി തെരഞ്ഞെടുപ്പുകള്‍ പുനരാരംഭിച്ചപ്പോഴാണ് ബൈഡന് സ്ഥാനം ഉറപ്പാക്കിയത്. വര്മോണ്ടില് നിന്നുള്ള സെനറ്ററായ ബേണി സാന്‍ഡേഴ്സ് അടക്കമുള്ളവരെ പിന്തള്ളിയാണ് ബൈഡന് മത്സരിക്കുന്നത്.



