ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ സൈ​ന്യം പി​ന്‍​വാ​ങ്ങി​യ​തോ​ടെ താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ പി​ടി​മു​റു​ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നി​ലെ അ​ന്പ​തോ​ളം ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും ഇ​ന്ത്യ ഡ​ല്‍​ഹി​യി​ല്‍ തി​രി​കെ​യെ​ത്തി​ച്ചു. കാ​ണ്ഡ​ഹാ​റി​ലെ കോ​ണ്‍​സു​ലേ​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

പാ​ക്കി​സ്ഥാ​ന്‍ വ്യോ​മാ​ര്‍​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി​യാ​ണു കാ​ണ്ഡ​ഹാ​റി​ല്‍ നി​ന്നൊ​ഴി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച​ത്. കാ​ണ്ഡ​ഹാ​ര്‍ ന​ഗ​ര​ത്തി​ല്‍ അ​ഫ്ഗാ​ന്‍ – താ​ലി​ബാ​ന്‍ സേ​ന​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ടം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഹെ​റാ​ത്, ജ​ലാ​ലാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലി​ല്‍ അ​ട​ച്ചി​രു​ന്നു. കാ​ബൂ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ട​യ്ക്കാ​ന്‍ ആ​ലോ​ച​ന​ക​ളി​ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ഓ​ഗ​സ്റ്റോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ള്ള സൈ​നി​ക​രെ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്കു​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​ഖ്യാ​പ​നം.

കാ​ണ്ഡ​ഹാ​റി​ലെ എം​ബ​സി അ​ട​ച്ചി​ട്ടി​ല്ലെ​ന്നും താ​ത്കാ​ലി​ക​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ക്കാ​രു​ടെ ജീ​വ​നാ​ണ് പ​ര​മ​പ്ര​ധാ​നം. അ​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്കാ​രാ​യ കോ​ണ്‍​സു​ലേ​റ്റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​പ്പി​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍​കാ​രാ​യ ജീ​വ​ന​ക്കാ​ര്‍ വ​ഴി കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​രും- വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി വ്യ​ക്ത​മാ​ക്കി.