തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ മ​ട​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷി​റാ​സ്, ജാ​ഫ​ർ​ഖാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ഓ​ടി​ച്ച​ത് ഷി​റാ​സാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ൽ ന​ഗ​രൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ്, മ​ക​ൻ ശ്രീ​ദേ​വ് (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ മൂ​ത്ത​മ​ക​ൻ ശ്രീ​ഹ​രി (15) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ്രീ​ദേ​വ് സം​ഭ​വ​സ്ഥ​ല​ത്തു​വും പ്ര​ദീ​പ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. കാ​റി​ൽ മ​ദ്യ​കു​പ്പി​ക​ളും ക​ണ്ടെ​ത്തി​ട്ടു​ണ്ട്.