ഇ​ന്ത്യ​ന്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മ​റ്റൊ​രു നേ​ട്ടം​കൂ​ടി ത​ക​ര്‍​ത്ത് പാ​കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ബാ​ബ​ര്‍ അ​സം. അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ 10,000 റ​ണ്‍​സ് നേ​ടു​ന്ന ഏ​ഷ്യ​ന്‍ താ​രം എ​ന്ന റി​ക്കാ​ര്‍​ഡാ​ണു ബാ​ബ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

10,000 റ​ണ്‍​സി​ലെ​ത്താ​ന്‍ ബാ​ബ​റി​നു വെ​റും 228 ഇ​ന്നിം​ഗ്സു​ക​ള്‍ മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്. കോ​ഹ്‌​ലി​ക്ക് ഈ ​നേ​ട്ട​ത്തി​ലെ​ത്താ​ന്‍ 232 ഇ​ന്നിം​ഗ്സു​ക​ള്‍ വേ​ണ്ടി​വ​ന്നു. ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​തി​വേ​ഗം 10,000 റ​ണ്‍​സ് നേ​ടു​ന്ന ബാ​റ്റ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണു പാ​ക് താ​രം.