തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം കോ​ള​ജി​ല്‍ പ്ര​സി​ൻ​പ്പ​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ രോ​ഹി​ത് രാ​ജി​ന്‍റെ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട​ത്.

കാ​ര്യ​വ​ട്ടം കോ​ള​ജി​ലെ മു​ൻ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​ണ് രോ​ഹി​ത് രാ​ജ്. സ്റ്റാ​റ്റി​സ്റ്റ​ക്സി​ൽ മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും രോ​ഹി​ത് വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഇ​തേ വി​ഷ​യ​ത്തി​ൽ വീ​ണ്ടും ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി രോ​ഹി​ത് ഇ​ന്ന് പ്ര​വേ​ശ​നം നേ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ നി​ര​വ​ധി ത​വ​ണ കോ​ള​ജി​ൽ​നി​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​രു​ന്നു. അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക്ക് വീ​ണ്ടും കോ​ള​ജി​ൽ അ​ഡ്മി​ന​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കോ​ള​ജ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു

തു​ട​ർ​ന്നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്രി​ൻ​സി​പ്പ​ലി​നെ മു​റി പൂ​ട്ടി​യി​ട്ട് ഉ​പ​രോ​ധി​ച്ച​ത്. കോ​ള​ജി​ന്‍റെ പ്ര​ധാ​ന ഗേ​റ്റും എ​സ്എ​ഫ്ഐ​ക്കാ​ര്‍ പൂ​ട്ടി​യി​ട്ടു. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തും എ​സ്എ​ഫ്ഐ​ക്കാ​ർ ത​ട​ഞ്ഞു.

ഇ​തോ​ടെ പോ​ലീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. അ​ഞ്ച് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഘ​ര്‍​ഷ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു.