തി​രു​വ​ന​ന്ത​പു​രം: തേ​ക്കി​ൻ​കാ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ന​ഗ​രൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ്, മ​ക​ൻ ശ്രീ​ദേ​വ് (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ മൂ​ത്ത​മ​ക​ൻ ശ്രീ​ഹ​രി (15) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ്രീ​ദേ​വ് സം​ഭ​വ​സ്ഥ​ല​ത്തു​വും പ്ര​ദീ​പ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വാ​ഹ​ന​ത്തി​ൽ​നി​ന്നും മ​ദ്യ​കു​പ്പി​ക​ളും ക​ണ്ടെ​ത്തു. ശി​വ, ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.