നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീമിന് ഒരു ഒളിമ്ബിക്സ് മെഡല്‍ സ്വപ്നം യാഥാര്‍ഥമാക്കിയ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ PR ശ്രീജേഷിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നു എന്ന് പിതാവ് രവീന്ദ്രന്‍. ശ്രീജേഷ് നേടിയത് വെങ്കലമാണെങ്കിലും അത് താരം രാജ്യത്തിന് വേണ്ടി നേടിയതാണ് പ്രധാന്യമെന്ന് ശ്രീജേഷിന്റെ അച്ഛന്‍ രവീന്ദ്രന്‍ പറഞ്ഞു.
“എന്റെ മകനെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇത് ഒരു വെങ്കല മെഡല്‍ ആണെങ്കില്‍ എനിക്ക് കുഴപ്പമില്ല, പക്ഷേ ടോക്കിയോ ഒളിമ്ബിക്സില്‍ അവന്‍ രാജ്യത്തിനായി ഒരു മെഡല്‍ നേടി എന്നതാണ് പ്രധാനം” എന്ന രവീന്ദ്രന്‍ പറഞ്ഞു.



