തൃശൂര്‍: ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി ശോഭനയാണ്(54) ആണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ(24) പോലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തിനുശേഷം മകന്‍തന്നെ പോലീസ് സ്റ്റേഷനിലെത്തി കൊലപാതകത്തെക്കുറിച്ച് പറയുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു പോലീസിനു നല്‍കിയ മൊഴി. കൊലപാതകത്തിനുള്ള കാരണത്തെക്കുറിച്ച് പ്രതി വ്യക്തമായി മറുപടി നല്‍കിയിട്ടില്ല.