ജി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സിപിഐഎം ചുമതലപ്പെടുത്തിയ രണ്ടംഗ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പാര്‍ട്ടിയെ സഹായിച്ചില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഇല്ലാതിരുന്നതിനാല്‍ സിപിഐഎം യോഗത്തില്‍ ഇന്ന് വിഷയം പരിഗണിച്ചില്ല. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സിപിഐഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.