തിരുവനന്തപുരം: അഭിമാന നിമിഷമാണെന്ന് നിയുക്ത എംഎല്‍എ കെ കെ രമ. ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, ദൗത്യം നീതിപൂര്‍വം നിര്‍വഹിക്കുമെന്നും അവര്‍ പറഞ്ഞു.ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

‘അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്.ദൗത്യം നീതിപൂര്‍വം നിര്‍വഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.’- കെ കെ രമ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.

നിയമസഭയില്‍ സി.പി.എമ്മിന് വന്‍ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ആശങ്കയില്ലെന്നും, എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കുമെന്നും രമ മുന്‍പ് പറഞ്ഞിരുന്നു.എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിനാണ് വടകര സീറ്റ് രമ പിടിച്ചെടുത്തത്.

മനയത്ത് ചന്ദ്രനെ 7491 വോട്ടിനാണ് രമ പരാജയപ്പെടുത്തിയത്.