ബീജിംഗ്:അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തില്‍ ആശങ്കയുമായി ചൈന. ഭീകരത ചൈനയിലെ സിന്‍ജിയാംഗ് മേഖലയിലേക്ക് ഇസ്ലാമിക ഭീകരതയുടെ കടന്നു കയറ്റമാണ് ചൈനയ്ക്ക് തലവേദനയാകുന്നത്. തുര്‍ക്കിഷ് ഇസ്ലാമിക് മൂവ്‌മെന്റാണ് അതിര്‍ത്തികടന്നുള്ള ഭീകരതയില്‍ ചൈനയ്ക്ക് ഭീഷണിയായിട്ടുള്ളത്.

ഉയിഗുറുകള്‍ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന് പകരം ചോദിക്കുമെന്ന ലക്ഷ്യമായിട്ടാണ് തുര്‍ക്കിഷ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അക്രമത്തിന് പകരം മനുഷ്യാവകാശ വിഷയങ്ങളിലൂന്നിയാണ് തുര്‍ക്കിഷ് സംഘം നീങ്ങുന്നത്. ഭാവിയില്‍ കിഴക്കന്‍ തുര്‍കിസ്താനെന്ന രാജ്യം സ്ഥാപിക്കലാണ് സിന്‍ജിയാംഗ് മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇതേ സംഘം സിറിയയിലെ ആഭ്യന്തര യുദ്ധത്തിലും സജീവമാണ്. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലെ ഭീകര സംഘടനയാണ് 2002 മുതല്‍ തുര്‍ക്കിഷ് ഭീകരര്‍.

അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുന്നതോടെ തുര്‍ക്കിഷ് സംഘടനകള്‍ക്ക് സഹായം ലഭിക്കുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. നിലവില്‍ നിരവധി ഉയിഗുര്‍ യുവാക്കള്‍ ചൈനയില്‍ ഭീകരത വളര്‍ത്താന്‍ മറ്റ് രാജ്യങ്ങളില്‍ തയ്യാറെടുക്കുന്നതായാണ് വിവരം. താലിബാന് അഫ്ഗാനിനപ്പുറം വളരാന്‍ പറ്റാത്തത് ഇത്രയും നാളും അമേരിക്കയുടെ സൈനിക സാന്നിദ്ധ്യമായിരുന്നുവെന്നതു മാത്രമാണ് ചൈനയുടെ ആശ്വാസം.