കൊച്ചി: ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കേരളത്തിലെ ഇടതു നേതാക്കളുമായും സിനിമാ മേഖലയുമായും അടുത്ത ബന്ധമെന്ന് സൂചന. അനൂപിന്റെ അറസ്റ്റു തന്നെ വിരല്‍ ചൂണ്ടുന്നത് ചില രാഷ്ട്രീയ കളികളിലേക്കാണ്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടു നടത്തുന്ന സംഘം ഒറ്റിയതാണ് അറസ്റ്റിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ലഹരിക്കടത്തു ഇടപാടുകളില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനായ സിനിമ നടനും പങ്കുണ്ടായിരുന്നു. ബിസിനസുകളില്‍ നിന്നു ഇയാള്‍ പെട്ടന്ന് അകലാന്‍ കാരണം അനുപാണെന്ന സംഘത്തിന്റെ വിലയിരുത്തലാണ് അനുപിനെ എതിരാളികള്‍ ഒറ്റാന്‍ കാരണം.
രാഷ്ട്രീയ, സാമ്ബത്തിക പങ്കാളിയായിരുന്ന ഇടതു നേതാവിന്റെ മകനുമായയുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം. തുടര്‍ന്ന് സംഘം ബംഗളൂരിലെ മയക്കുമരുന്നു സംഘവുമായുള്ള അനൂപിന്റെ ബന്ധത്തെ കുറിച്ചു നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.
പിടിയിലായ അനൂപ് മുഹമ്മദ് കേരളത്തില്‍ നടന്ന പല ലഹരി വിരുന്നുകളിലും സജീവ സന്നിധ്യമായിരുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി കെ ടി റമീസിന് അനൂപുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റെ ഫോണ്‍കോളുകളില്‍ നിന്നാണ് ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കെ ടി റമീസ് സ്വര്‍ണ്ണക്കടത്തിന് പണം കണ്ടെത്താനായി ലഹരി സംഘത്തെയും ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. സ്വപ്‌നയും റമീസും കസ്റ്റംസ് കസ്റ്റഡിലായ ദിവസം അനൂപ് ബിനീഷ് കോടിയേരിയെ വിളിച്ചതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.



