അധികാര തര്‍ക്കം തുടരുന്നതിനിടെ പരസ്പരം വിപ്പ് നല്‍കി കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും. അവിശ്വാസ പ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ വിപ്പ്. റോഷി അഗസ്റ്റിന്‍ ആണ് പി. ജെ. ജോസഫ് ഉള്‍പ്പടെയുള്ള എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയത്. വിപ്പ് അട്ടിമറിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരും എന്ന് എന്‍. ജയരാജ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും, സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണച്ചും വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കും. മോന്‍സ് ജോസഫ് ആണ് അഞ്ച് പാര്‍ട്ടി എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുക.