ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവത്തിൽ ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രംഗത്തെത്തി.
“ഛത്രപതി ശിവാജി മഹാരാജ് നമുക്ക് വെറുമൊരു പേരല്ല, ഇന്ന് ഞാൻ എൻ്റെ തല കുനിച്ച് എൻ്റെ ദൈവമായ ഛത്രപതി ശിവജി മഹാരാജിനോട് മാപ്പ് ചോദിക്കുന്നു”. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഖേദ പ്രകടനം.
“ഛത്രപതി ശിവാജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കുകയും ആഴത്തിൽ വേദനിക്കുകയും ചെയ്യുന്നവരോട് ഞാൻ തല കുനിച്ച് അവരോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമുക്ക് നമ്മുടെ ദൈവത്തേക്കാൾ വലുതായി ഒന്നുമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.



