ന്യൂഡല്‍ഹി: ഗല്‍വാനിലെ സംഘര്‍ഷ പ്രദേശത്തുനിന്ന് പിന്മാറാനുള്ള പരസ്പര ധാരണക്കിടയില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഉടനീളം സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ. മറുവശത്ത് ചൈന സൈനിക ശേഷി വര്‍ധിപ്പിക്കുന്നുവെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി. സേനയെ സഹായിക്കാന്‍ ഇന്തോ-തിബത്തന്‍ അതിര്‍ത്തി സേനയായ ഐ.ടി.ബി.പിയുടെ കൂടുതല്‍ കമ്ബനികളെ അയക്കുകയാണ്.
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യം



