തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരായ ലൈംഗിക പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടികാട്ടിയാണ് ജോര്‍ജിനു ജാമ്യം അനുവദിച്ചത്.പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഢം ലംഘിച്ചാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ല.

മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. നിയമനടപടിയെക്കുറിച്ചു പരാതിക്കാരിക്ക് നല്ല ബോധ്യവുമുണ്ട്. മാത്രമല്ല പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാമാണ് പരാതിയില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതെന്നു കോടതി ചൂണ്ടികാട്ടുന്നു.

ഫെബ്രുവരി 10-നാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്‍പില്‍ എത്തിയത്.പരാതി വൈകാന്‍ കാരണം എന്താണെന്ന് കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്. മുന്‍മന്ത്രിക്കെതിരേ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു.റ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്.

അതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നല്‍കണം. അതും കേസില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോര്‍ജ് വിധേയനാവുകയായിരുന്നു.