കോവിഡ് രോ​ഗികളുടെ എണ്ണത്തില്‍ കേരളത്തിലും ദിനംപ്രതി വര്‍ദ്ധന. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 657 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. പരിശോധനകളുടെയും പരിശോധനാകേന്ദ്രങ്ങളുടെയും എണ്ണം കൂട്ടാനാണ് ആലോചന.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത ഏഴു കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് രോഗം വന്നു. തൃശ്ശൂരില്‍ ഉറവിടം അറിയാത്ത നാല് സമ്പര്‍ക്ക രോ​ഗികളഇല്‍ മൂന്ന് പേരും കോര്‍പറേഷന്‍ ജീവനക്കാരാണ്.

രോഗബാധിതരിലേറെയും പുറത്തുനിന്നെത്തിയവരാണെന്നതും സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച ഏറക്കുറെ തടയാനാകുന്നുണ്ടെന്നതുമാണ് ആശ്വാസം. മേയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ പുറത്തുനിന്നു വന്നവരാണ്.