അഞ്ചാം വിവാഹത്തിനൊരുങ്ങിയ 55 കാരന്റെ വിവാഹം തടഞ്ഞ് ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വിവരമറിഞ്ഞ് വിവാഹ ചടങ്ങിലേക്ക് ഷാഫി അഹമ്മദിന്റെ ആദ്യ ഭാര്യമാരും അവരുടെ ഏഴ് മക്കളും കൂട്ടത്തോടെ എത്തി വിവാഹം മുടക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും, ഷാഫി അഹമ്മദിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ വധു വിവാഹ പന്തലില്‍ നിന്ന് ഇറങ്ങി ഓടി.
വിവരമറിഞ്ഞെത്തിയ പൊലീസ് ഷാഫി അഹമ്മദിനെ അറസ്റ്റ് ചെയ്തു. മാസ ചിലവിനുള്ള പണം തങ്ങള്‍ക്ക് തരുന്നത് പിതാവ് നിര്‍ത്തിയെന്നും, വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന കാര്യം അറിഞ്ഞതോടെയാണ് തടഞ്ഞതെന്നും മക്കള്‍ പൊലീസിനോട് പറഞ്ഞു.



