ന്യൂജേഴ്സി: ചെങ്ങന്നൂർ കല്ലിശേരി മണലേത്ത് പവ്വത്തിൽ പടിക്കൽ സജി ഏബ്രഹാം വർഗീസിന്റെ ഭാര്യ അജു എസ്. വർഗീസ് (54) ബർഗൻഫീൽഡിൽ അന്തരിച്ചു.
കരവാളൂർ മലയാറ്റുമണ്ണിൽ പരേതരായ കെ. ജോൺ (റിട്ട. ടീച്ചർ), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോർക്കിലെ ഹോസ്പിറ്റൽ ഫോർ സ്പെഷൽ സർജറി, ഇലബെല്ല ജീറിയാട്രിക് സെന്റർ എന്നിവടങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.
ന്യൂജേഴ്സി, റിഡ്ജ് ഫീൽഡ് പാർക്ക് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ സൺഡേ സ്കൂൾ പ്രിൻസിപ്പലായിരുന്ന പരേതയുടെ സംസ്കാരം പിന്നീട് ഈ ദേവാലയത്തിൽ വച്ചു നടത്തും.
മക്കൾ: ഡോ. അഖിൽ ഏബ്രഹാം സജി എംഡി (ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്റർ), സ്റ്റെഫനി സാറാ സജി (ടീച്ചർ), റ്റിഫനി മറിയം സജി.
വിവരങ്ങൾക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വർഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).



