തൃശൂർ കേരളവർമ കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ‘മണവാളൻ’ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമായിട്ടാണെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്.
ഇയാൾ സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുടി മുറിച്ചത് വിവാദമായതോടെ ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മുടി മുറിച്ചത് വിവാദമായിരുന്നു.
മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നു. സെല്ലിൽ 12 പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതി പറഞ്ഞു. കൂടാതെ ജയിലിലേക്ക് കടക്കുന്നതിന് മുമ്പ് ഇയാളുടെ റീൽസെടുക്കുകയും ചെയ്തിരുന്നു.



