കോഴിക്കോട്: 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്മെന്റില്‍ താല്കാലികമായി ജോലി ചെയ്യുന്നതിനിടെയാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍നിന്നുള്ള ഗോത്ര വര്‍ഗ പെണ്‍കുട്ടി ശ്രീധന്യ സുരേഷ് വയനാട്ടില്‍ സബ്കലക്ടറായിരുന്ന ശീറാം സാംബശിവറാവുവിനെ കാണുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹമെത്തിയപ്പോള്‍ ദൂരെനിന്ന് കാഴ്ചക്കാരി മാത്രമായിരുന്നു ശ്രീധന്യ. ചടങ്ങില്‍ സബ് കലക്ടര്‍ക്ക് ലഭിച്ച ആദരവും അദ്ദേഹത്തിെന്റ പെരുമാറ്റവുമൊക്കെ കണ്ടാണ് ആ പെണ്‍കുട്ടിയുടെ മനസ്സില്‍ സിവില്‍ സര്‍വിസിനോടുള്ള മോഹം നാെമ്ബടുക്കുന്നത്. അതു കലശലായപ്പോള്‍ ചുരമിറങ്ങി അവള് തിരുവനന്തപുരത്തെത്തി. സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനം നേടി പരീക്ഷയെഴുതി. മനസ്സിലുറച്ച സിവില്‍ സര്‍വിസ് സ്വപ്നങ്ങള്‍ ഒടുവില്‍ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ച് ആ വയനാട്ടുകാരി ചരിത്രെമഴുതി. ഒടുവില്‍ മസൂറിയിലെ പരിശീലനത്തിനുശേഷം അസിസ്റ്റന്റ് കലക്ടറായി ആദ്യ ട്രെയിനിങ് അപ്പോയ്മെന്റ് ലഭിച്ചത് കോഴിക്കോട്ട്. അവിെടയെത്തുേമ്ബാള് കലക്ടറുടെ കസേരയില്‍ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ളത് തനിക്ക് പ്രചോദനമായ അതേ സാംബശിവറാവുവാണെന്നത് അതിശയിപ്പിക്കുന്ന യാദൃച്ഛികതയായി.
അമ്ബലക്കൊല്ലി കോളനിയിലെ പഴകിപ്പൊളിയാറായ, പ്രളയകാലത്ത് ചോര്‍ച്ചയും ഉറവയുംകൊണ്ട് താമസം ദുഷ്കരമായ ഈ വീട്ടിലിരുന്നു പഠിച്ചാണ് ആദിവാസി വിദ്യാര്‍ഥിനി ശ്രീധന്യ സുരേഷ് സിവില്‍ സര്വിസിെന്റ ഉയരങ്ങള്‍ താണ്ടി നാടിെന്റ അഭിമാനമായത്. വയനാട്ടിലെ ഗോത്രവര്‍ഗക്കാരുടെ പതിവ് രീതികളില്‍നിന്ന് മാറിനടന്നാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി ഈ പെണ്‍കുട്ടി ചരിത്രമെഴുതിയത്. അതിന് സഹായമായതാകട്ടെ, അറിവിെന്റ വഴിയില്‍ പതറാതെ മുന്നേറാന്‍ പിന്തുണ നല്കിയ മാതാപിതാക്കളും.
തൊഴിലുറപ്പ് പദ്ധതിയുടെ ആശ്രയത്തില്‍ ജീവിതം തള്ളിനീക്കുന്ന മാതാപിതാക്കളായ സുരേഷും കമലയും പൊള്ളുന്ന പ്രാരബ്ധങ്ങള്‍ക്കിടയിലും പഠനകാര്യത്തില്‍ മക്കള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ ശ്രദ്ധവെച്ചു. അമ്ബും വില്ലും നിര്‍മിച്ച് വില്പന നടത്തുന്നതുള്‍പ്പെടെ കുറിച്യ സമുദായത്തിെന്റ പരമ്ബരാഗത വഴികളെ മുറുകെ പിടിക്കാനും കുടുംബം താല്പര്യം കാട്ടുന്നു. എട്ടാംമൈല്‍ സെന്റ് മേരീസ് യു.പി സ്കൂള്‍, തരിയോട് നിര്‍മല ഹൈസ്കൂള്‍, തരിയോട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പഠനശേഷം കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍നിന്ന് ബിരുദവും യൂനിേവഴ്സിറ്റി കാമ്ബസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് ശ്രീധന്യ സിവില്‍ സര്‍വിസ് സ്വപ്നങ്ങളിലേക്ക് നടന്നടുത്തത്.