ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികള്‍ ജിദ്ദയില്‍ മരിച്ചു. ഇവരില്‍ മൂന്നു പേര്‍ മലപ്പുറം സ്വദേശികളാണ്. ഒരാള്‍ കൊല്ലം സ്വദേശിയാണ്. ഒരു ദിവസം കോവിഡ് ബാധിച്ച് സൗദിയില്‍ ഇത്രയധികം മലയാളികള്‍ മരിക്കുന്നത് ഇതാദ്യമായാണ്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത് ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി.
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു നാല് മലയാളികള്‍ മരിച്ചു
