തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും. ശിവശങ്കറിന് ഡോളർ കടത്ത് കേസിൽ ഉള്ള പങ്കിനെ കുറിച്ച് ആയിരുന്നു പ്രധാനമായും അന്വേഷണം കഴിഞ്ഞ ദിവസങ്ങളിൽ അറിയാൻ ശ്രമിച്ചത്. ഡോളർ കടത്ത് കേസിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന് കണ്ടെത്തൽ. സ്വപ്നയെയും സരിത്തിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന.