ന്യൂഡല്‍ഹി : രാജ്യം 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു . രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി . തുടര്‍ന്ന് ചെങ്കോട്ടയിലെത്തി അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി .

പതാക ഉയര്‍ത്തലിന് മുമ്ബ് പ്രധാനമന്ത്രി സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് . തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് . വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളു . ഇവരില്‍ 26 പേര്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ‘കോവിഡ് പോരാളികളാ’ണ് .