സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. അല്‍പസമയം മുന്‍പാണ് എന്‍ഐഎ സംഘം കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയത്. നാളെ സ്വപ്‌നാ സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി അടക്കം പരിശോധിക്കുന്നത്.
ഡിജിറ്റല്‍ തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലാണ് നാളെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി മൊഴികള്‍ പരിശോധിക്കുന്നത്.