തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ലെന്നും പിടിപ്പിച്ചതാവാനേ വഴിയുള്ളൂവെന്നും ഷാഫി പറഞ്ഞു. സി.സി.ടി.വിക്ക് ഇടിമിന്നലും ഫയലിന് തീപിടുത്തവും ആണ് സംഭവിച്ചിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്ക് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനാണ് . NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട് .
വിദേശ രാജ്യങ്ങളുടെ കോണ്‍സിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ സെക്ഷനിലാണ് . ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗ്‌സഥരുടെയും ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറന്‍സ് വാങ്ങുന്നതും ഫയലുകള്‍ സൂക്ഷിക്കുന്നതും .
കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കാരിനയക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ് .
ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല
പിടിപ്പിച്ചതാവാനേ വഴിയുള്ളു .
സ്വര്‍ണ്ണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമ ലംഘനമായ പാര്‍സല്‍(?) കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപ്പിടുത്തം .
അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണം