സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റിലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയാളിയും ബംഗാള്‍ ഗവര്‍ണറുമായ ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി ആഭ്യന്തരമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സെക്യൂരിറ്റിയാണ് ഇസഡ് പ്ലസ്.

സി.ആര്‍.പി.എഫ് കമാന്റോകളെയായയിരിക്കും ഗവര്‍ണറുടെ സുരക്ഷക്കയി വിന്യസിക്കുക. വി.ഐ.പികള്‍, വി.വി.ഐ.പികള്‍ കായിക താരങ്ങള്‍ തുടങ്ങിയ ഉന്നതര്‍ക്കാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താറ്.