സിപിഐഎം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര പാഴ്‌സല്‍ വിവാദത്തില്‍ പ്രതികരിച്ച മന്ത്രി കൗണ്‍സില്‍ ജനറലുമായി തനിക്ക് 2017 മുതല്‍ ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു. കൗണ്‍സില്‍ ജനറലുമായി ഞാന്‍ പരിചയപ്പെടുന്നത് ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ച സമയത്ത് മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം താന്‍ നിലനിലനിര്‍ത്തിയിരുന്നു. 2017 മുതല്‍ കൗണ്‍സില്‍ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജാ സുല്‍ത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഒപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.