കൊച്ചി: സിനിമയ്ക്കായി കാലടി മണപ്പുറത്ത് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്‌റംഗ്ദള്‍ ഭാഗികമായി പൊളിച്ച് നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം.
സെറ്റ് തകര്‍ത്ത സംഭവം ചിത്രങ്ങള്‍ സഹിതം എ.എച്ച്.പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ലോക്ക് ഡൗണിന് മുന്‍പാണ് സെറ്റ് ഇട്ടിരുന്നത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല.
സംഭവത്തില്‍ നിര്‍മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു.