സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും സുപ്രിംകോടതി ബാധകമാക്കി. വായ്പാ കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെറ്റ് മറ്റ് ബാങ്കുകള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

പാണ്ഡുരംഗ് ഗണ്‍പതി ചൗഗലെ കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. വായ്പാ കുടിശിക ഈടാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമത്തില്‍ പറയുന്ന ബാങ്കിന്റെ പരിധിയില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നവയ്ക്കും സര്‍ഫാസി നിയമത്തിന്റെ പരിധിയിലാണ്.

റിസര്‍വ് ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കും ബാധകമായ നിയമങ്ങള്‍ സഹകരണ ബാങ്കുകളും പാലിക്കണം. രാജ്യത്തെ വിവിധ ഹൈക്കോടതികളും, സുപ്രിംകോടതി മൂന്നംഗ ബെഞ്ചും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച്‌ അന്തിമ തീര്‍പ്പ് ഉണ്ടാക്കിയത്