തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ പ​ത്തു പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് അ​ഞ്ച് പേ ​ര്‍​ക്കും പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് വീ​ത​വും ക​ണ്ണൂ​ര്‍ ര​ണ്ടു പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഒ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഒ​റ്റ ദി​വ​സം ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണി​ന്ന്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​ഴു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ര​ണ്ടു പേ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും നാ​ലു പേ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 11 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ഉ​ണ്ടാ​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ഏ​ഴു പേ​ര്‍​ക്കും വ​യ​നാ​ട്ടി​ല്‍ മൂ​ന്നു പേ​ര്‍​ക്കും പാ​ല​ക്കാ​ട്ട് ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് രോ​ഗം ബാ​ധി​ച്ചവ​രി​ല്‍ ര​ണ്ടു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. വയനാട്ടില്‍ രോ​ഗം ബാ​ധി​ച്ച ഒ​രാ​ള്‍ പോ​ലീ​സു​കാ​ര​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് മൂ​ന്നു പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കൊ​ല്ലം ജി​ല്ല​യി​ല്‍ ര​ണ്ടു പേ​രു​ടെ​യും ക​ണ്ണൂ​രി​ല്‍ ഒ​രാ​ളു​ടെ​യും ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 560 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 64 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 366,910 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 36,362 പേ​ര്‍ വീ​ടു​ക​ളി​ലും 548 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു​ള്ള​ത്. ഇ​ന്ന് 174 ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 40,692 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. 39,619 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.

കേ​ര​ള​ത്തി​ല്‍ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ല്‍ 15 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​ര്‍-3, കാ​സ​ര്‍​ഗോ​ഡ്-3, വ​യ​നാ​ട്-7, കോ​ട്ട​യം-1, തൃ​ശൂ​ര്‍-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം.