സംസ്ഥാനത്ത് പതിനേഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 655 ആയി. പതിനാല് പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ കട്ടക്കാമ്പൽ (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 15), അരിമ്പൂർ (സബ് വാർഡ് 6), മൂരിയാട് (സബ് വാർഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂർ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാർഡ് 12), മുളന്തുരുത്തി (സബ് വാർഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാർഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസൽ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാർഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (സബ് വാർഡ് 7) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.

അതേസമയം, സംസ്ഥാനത്ത് 7,445 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.