തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം. 90.4 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് 2172 കേസുകളില്‍ 1964 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഉറവിടം അറിയാത്ത 153 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 464 പേരില്‍ 450 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മലപ്പുറത്ത് ഇന്ന് ആകെ 395 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 366 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 83 പേര്‍ക്കും, എറണാകുളത്ത് 108 പേര്‍ക്കും, കോട്ടയത്ത് 97 പേര്‍ക്കും ഇടുക്കിയില്‍ 18 പേര്‍ക്കും വയനാട്ടില്‍ 23 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 147 പേര്‍ക്കും കോഴിക്കോട് 213 പേര്‍ക്കും പത്തനംതിട്ടയില്‍ 65 പേര്‍ക്കും കൊല്ലത്ത് 75 പേര്‍ക്കും തൃശൂരില്‍ 152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കാസര്‍കോട് 111 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 56 പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത്.