തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. 18നോ 19നോ തുറക്കുമെന്നാണ് സൂചന. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും. മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും തീരുമാനമായിട്ടുണ്ട്. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ മദ്യവില നിലവില്‍ വന്നു.