സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് കമ്മീഷണറുടെ ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ എന്നാല്‍ കൊവിഡ് വ്യാപനത്തിന് ഇതു ഇടയാക്കുമെന്ന് വിലയിരുത്തിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.