കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, തിരുവനന്തപുരം പാളയം ഇമാം, വി.പി സുഹൈബ് മൗലവി, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവരാണ് ഞായറാഴ്ച പെരുന്നാളാണെന്ന് അറിയിച്ചത്. കൊവിഡ് വൈറസിന്‍െ്‌റയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തവണ പെരുന്നാള്‍ നമസ്‌കാരം വീടുകളിലായിരിക്കും.