തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗവിമുക്തരായി. ഇന്ന് രോഗബാധിതരാണെന്നു കണ്ടെത്തിയവരിൽ രണ്ടു പേർ സന്പർക്കം മൂലവും ഒരാൾ വിദേശത്തുനിന്നും വന്നതാണ്.കണ്ണൂരിൽ രണ്ടു പേരും പാലക്കാട് ഒരാളുമാണ് ഇന്ന് രോഗബാധിതരായത്. രോഗവിമുക്തരായ 19 പേരിൽ 12 പേർ കാസർഗോഡുനിന്നും മൂന്നു പേർ പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽനിന്നും കണ്ണൂരിൽ ഒരാളുമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ 1,12,183 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 1,11,468 പേർ വീട്ടിലും 715 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 86 പേരെ ഇന്നു പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.