തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം മൂന്നായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍(64 ) മലപ്പുറം തൂത സ്വദേശി മുഹമ്മദ് (85 ) പത്തനംതിട്ട കോട്ടാങ്ങല്‍ കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് എന്നിവരാണ് മരിച്ചത് .

ന്യുമോണിയ ബാധിച്ച ഏലികുട്ടിക് കോവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ വീട്ടലെ അഞ്ചുപേര്‍ നേരത്തെ വൈറസ് ബാധിതരായിരുന്നു. മുഹമ്മദിനെ ആഗസ്റ്റ് 17 ന് ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് അവിടെ വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം പത്തനംതിട്ട സ്വദേശി ദേവസ്യ ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിദഃ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്